ശബരിമല മേൽശാന്തി നറുക്കെടുപ്പ്: വിധി വ്യാഴാഴ്ച
Wednesday, November 8, 2023 11:52 AM IST
കൊച്ചി: ശബരിമല മേൽശാന്തി നിയമനത്തിനുള്ള നറുക്കെടുപ്പിൽ ക്രമക്കേട് നടന്നെന്ന ഹർജിയിൽ വിധി വ്യാഴാഴ്ച. നറുക്കെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഹൈക്കോടതി, അനാവശ്യമായ ആളുകളുടെ സാനിധ്യം അവിടെ ഉണ്ടായിരുന്നുവെന്നും നിരീക്ഷിച്ചു. നറുക്കെടുപ്പിൽ സുതാര്യത ഉറപ്പാണക്കമെന്ന് കോടതി പരാമർശിച്ചു.
നടപ്പെടുക്കിനു ഭാഗമാകാത്ത ആളുകളെ സ്വപാനത്തേയ്ക്ക് കടത്തരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. നറുക്കെടുപ്പിൽ ക്രമക്കേട് ആരോപിച്ച് തിരുവനന്തപുരം സ്വദേശി മധുസൂദനൻ നന്പൂതിരിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പിൽ അനാവശ്യമായ ആളുകൾ അവിടെ ഉണ്ടായിരുന്നുവെന്നും ഹർജിക്കാരാൻ ചൂണ്ടിക്കാട്ടിയിരുന്നു. നറുക്കെടുപ്പിനായി ഉപയോഗിച്ച നറുക്കിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണ് ഇട്ടിരുന്നത്. ഇത് അട്ടിമറിയുടെ സൂചനയാണ്. ഇക്കാര്യം ഹൈക്കോടതി പരിശോധിക്കണമെന്നും മധുസൂദനൻ ആവശ്യപ്പെട്ടിരുന്നു.
ആദ്യമായാണ് ശബരിമല മേൽശാന്തി നറുക്കെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി വരുന്നത്.