ആലപ്പുഴ മഹീന്ദ്ര ഷോറൂമിൽ അപകടം; ജീവനക്കാരൻ മരിച്ചു
Wednesday, November 8, 2023 5:59 PM IST
ആലപ്പുഴ: ആലപ്പുഴയിൽ മഹീന്ദ്ര ഷോറൂമിലുണ്ടായ വാഹനാപകടത്തിൽ ജീവനക്കാരൻ മരിച്ചു. തലവടി സ്വദേശി യദു ആണ് മരിച്ചത്.
സർവീസ് സെന്ററില്‍ കഴുകിയതിന് ശേഷം വാഹനം എടുക്കുമ്പോള്‍ വണ്ടി ഗിയറില്‍ ആണെന്നറിയാതെ ജീവനക്കാരന് സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു.
ഇതോടെ മുന്നോട്ടു നീങ്ങിയ വാഹനം തൊട്ടു മുന്നിലുണ്ടായിരുന്ന ജീവനക്കാരനെ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യദുവിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
മുമ്പിലുണ്ടായിരുന്ന രണ്ടുപേർ പെട്ടന്ന് തന്നെ മാറിയതിനാൽ അവർ രക്ഷപെട്ടു. അസം സ്വദേശിയായ ജീവനക്കാരനാണ് വാഹനം സ്റ്റാർട്ട് ചെയ്തത്.