മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സമ്പത്തിനെ ഒഴിവാക്കി
Wednesday, November 8, 2023 6:21 PM IST
തിരുവനന്തപുരം: ദേവസ്വം- പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സിപിഎം നേതാവ് എ. സമ്പത്തിനെ മാറ്റി. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള സമ്പത്തിന്റെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
സിപിഎം സംസ്ഥാന സമിതിയിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. ഇതു സംബന്ധിച്ച തീരുമാനം. കെജിഒഎ നേതാവായിരുന്ന ശിവകുമാറിനെ ആണ് കെ. രാധാകൃഷ്ണന്റെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.
ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരില്‍ മന്ത്രി ടി.കെ. രാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ. ശിവകുമാര്‍.
2021 ജൂലൈയിലാണ് സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. അതിനു മുമ്പ് ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു സമ്പത്ത്. കാബിനറ്റ് റാങ്കോടെയായിരുന്നു സമ്പത്തിന്റെ നിയമനം.
എന്നാല്‍ സമ്പത്തിന്റെ ഈ നിയമനം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. മൂന്ന് തവണ ആറ്റിങ്ങല്‍ എംപിയായിരുന്നു സമ്പത്ത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 38,247 വോട്ടിന് യുഡിഎഫിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടതിനുശേഷമാണ് സമ്പത്തിനെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹി കേരള ഹൗസില്‍ നിയമിച്ചത്.