ലീഗിനെ പുകഴ്ത്തി മുഖ്യമന്ത്രി; ലീഗ് ഇല്ലെങ്കിൽ യുഡിഎഫ് ഇല്ല
Wednesday, November 8, 2023 7:33 PM IST
തിരുവനന്തപുരം: മുസ്ലിം ലീഗിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് ഇല്ലെങ്കിൽ യുഡിഎഫ് ഉണ്ടോ എന്നും ലീഗ് യുഡിഎഫിന്റെ അഭിവാജ്യഘടകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പരസ്യമായി പറഞ്ഞത് ലീഗ് ഉന്നത നേതാവാണ്. തങ്ങൾ അങ്ങോട്ടുപോയി ക്ഷണിച്ചിട്ടല്ല അവർ അങ്ങനെ പറഞ്ഞത്. പിന്നീട് ലീഗ് നേതൃത്വം കൂടിയാലോചന നടത്തിയാണ് പങ്കെടുക്കില്ലെന്ന പ്രഖ്യാപനം നടത്തിയത്.
ലീഗിനെ റാലിയിലേക്ക് ക്ഷണിച്ചതിൽ സിപിഎമ്മിന് പ്രത്യേക ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. പലസ്തീൻ ഐക്യദാർഢ്യ റാലി ലീഗ് സംഘടിപ്പിക്കുന്നത് നല്ലകാര്യമാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.