ഉപ്പുതറയിൽ ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചു
Wednesday, November 8, 2023 10:18 PM IST
ഇടുക്കി: ഉപ്പുതറ ടൗണിൽ ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചു. വളകോട് കിഴുകാനം സ്വദേശിനി സരസമ്മയാണ് മരിച്ചത്.
കട്ടപ്പനയിലെ ആശുപത്രിയിൽ നിന്നും ഉപ്പുതറയിലേക്ക് രോഗിയെ എടുക്കുന്നതിനായി വന്ന ആംബുലൻസാണ് അപകടമുണ്ടാക്കിയത്. സരസമ്മ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.