അമിത് ഷാ സഞ്ചരിച്ച വാഹനം വൈദ്യുതി ലൈനിൽ മുട്ടി
Thursday, November 9, 2023 1:44 AM IST
ജയ്പൂർ: തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച വാഹനം വൈദ്യുതി ലൈനിൽ മുട്ടിയത് പരിഭ്രാന്തി പരത്തി. രാജസ്ഥാനിലെ നഗൗറിലെ ബിദ്യുദ് ഗ്രാമത്തിൽ നിന്ന് പർബത്സാറിലേക്ക് റാലി പോകുന്പോഴായിരുന്നു അപകടം.
ഇരുവശത്തും വീടുകളും കടകളും നിറഞ്ഞ തെരുവിലൂടെ പോകുമ്പോഴാണ് പ്രത്യേകം തയാറാക്കിയ വാഹനത്തിന്റെ മുകൾവശം വൈദ്യുതിലൈനിൽ മുട്ടിയതും കന്പി പൊട്ടിവീണതും. സംഭവത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉത്തരവിട്ടു.