തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ തമ്മിലടി; ഒരു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
Thursday, November 9, 2023 9:32 AM IST
തിരുവനന്തപുരം: തലസ്ഥാനത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ തമ്മിലടി. സംഭവത്തില്‍ ഒരു വിദ്യാര്‍ഥിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു.
ബുധാനാഴ്ച രാത്രിയിലാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ വിദാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ലോ കോളജില്‍ ഇപ്പോള്‍ പഠിക്കുന്ന വിദ്യാര്‍ഥികളും പഠനം കഴിഞ്ഞശേഷവും ഹോസ്റ്റലില്‍ തുടരുന്ന സംഘവും തമ്മിലാണ് അടിയുണ്ടായത്.
മര്‍ദനത്തില്‍ ലോ കോളജ് വിദ്യാര്‍ഥിയായ ശംഭുവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ പല്ലുകള്‍ ഇളകിപോയിട്ടുണ്ട്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എതിര് സംഘത്തില്‍പ്പെട്ട രണ്ട് പേര്‍ക്കും പരിക്കുണ്ടെന്നാണ് വിവരം.
വിദ്യാര്‍ഥികളുടെ പരാതിയില്‍ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.