ന്യൂ­​ഡ​ല്‍​ഹി: നാ­​ഷ­​ണ​ല്‍ ഹെ­​റാ​ള്‍­​ഡ് കേ­​സി​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക​ളാ­​യ രാ­​ഹു​ല്‍ ഗാ­​ന്ധി­​യേ​യും സോ­​ണി­​യാ ഗാ­​ന്ധി­​യേ​യും ഇ­​ഡി വീ​ണ്ടും ചോ​ദ്യം ചെ­​യ്‌­​തേ­​ക്കും. കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ക്കു­​ന്ന­​തി­​ന് മു­​ന്നോ­​ടി­​യാ­​യാ­​ണ് ചോ­​ദ്യം ചെ​യ്യ​ല്‍. ഇ​രു​വ​ര്‍​ക്കും സ­​മ​ന്‍­​സ് അ­​യ­​യ്­​ക്കാ­​നു­​ള്ള നീ­​ക്കം തു­​ട­​ങ്ങി­​യെ­​ന്നാ­​ണ് വി­​വ​രം.

കേ­​സി​ല്‍ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ മ​ല്ലി­​കാ​ര്‍­​ജു​ന്‍ ഖാ​ര്‍​ഗെ, പ­​വ​ന്‍ കു­​മാ​ര്‍ ബ​ന്‍­​സാ​ല്‍ തു­​ട­​ങ്ങി­​യ­​വ­​രു­​ടെ മൊ­​ഴി രേ­​ഖ­​പ്പെ­​ടു­​ത്തി­​യി­​രു​ന്നു. നേ­​താ­​ക്ക­​ളു​ടെ മൊ­​ഴി­​ക­​ളി​ല്‍ ചി​ല വൈ­​രു­​ദ്ധ്യ­​മു­​ള്ള­​തി­​നാ​ല്‍ രാ­​ഹു­​ലി­​നെ​യും സോ­​ണി­​യ­​യേ​യും വീ​ണ്ടും ചോ­​ദ്യം ചെ­​യ്യാ­​നാ­​ണ് നീ​ക്കം.

കേ­​സി​ല്‍ നേ​ര­​ത്തേ ഇ­​രു­​വ­​രെ​യും ഇ­​ഡി ദി­​വ­​സ­​ങ്ങോ­​ളം ചോ​ദ്യം ചെ­​യ്­​തി­​രു​ന്നു. ഇ­​തി­​നെ­​തി­​രേ ത­​ല­​സ്ഥാ​ന­​ത്ത് കോ​ണ്‍­​ഗ്ര­​സ് വ​ന്‍ പ്ര­​തി­​ഷേ­​ധ­​മാ­​ണ് ന­​ട­​ത്തി­​യ​ത്.

നാ­​ഷ­​ണ​ല്‍ ഹെ­​റാ​ള്‍­​ഡ് പ­​ത്ര­​ത്തി­​ന്‍റെ 800 കോ​ടി­​യോ­​ളം വ­​രു­​ന്ന ആ­​സ്­​തി വ​ള­​രെ ചു­​രു​ങ്ങി­​യ വി­​ല­​യ്­​ക്ക് രാ­​ഹു​ലും സോ­​ണി­​യ​യും ഡ­​യ­​റ­​ക്ട​ര്‍­​മാ​രാ­​യ ക​മ്പ­​നി കൈ­​വ­​ശ­​പ്പെ­​ടു­​ത്തി­​യെ­​ന്നാ­​ണ് കേ­​സ്.