കാഷ്മീരില്‍ പാക് റേഞ്ചേഴ്സിന്റെ വെടിവയ്പ്; ബിഎസ്എഫ് ജവാന് വീരമൃത്യു
Thursday, November 9, 2023 11:09 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ സാംബയില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ വെടിവയ്പ്. പാക് റേഞ്ചേഴ്സ് നടത്തിയ വെടിവയ്പ്പില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു വരിച്ചു.
ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് സാംബയില്‍ പാക് റേഞ്ചേഴ്സ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
രാത്രി പന്ത്രണ്ടോടെ ആരംഭിച്ച വെടിവയ്പ്പ് ഇന്ന് പുലര്‍ച്ചെ അഞ്ചര വരെ നീണ്ടു. കഴിഞ്ഞ 24 ദിവസത്തിനിടെ മൂന്നാം തവണയാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.