കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെ മകനെ വിളിച്ചുവരുത്തി ഇഡി
Thursday, November 9, 2023 3:09 PM IST
തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് മുന്‍ പ്രസിഡന്റ് എൻ. ഭാസുരാംഗന്റെ മകന് അഖിലിനെ വിളിച്ചുവരുത്തി ഇഡി. ബാങ്കിന്റെ ടൗണ്‍ ബ്രാഞ്ചിലേക്കാണ് വിളിച്ചുവരുത്തിയത്. അഖിലിന്റെ പേരിലുള്ള ലോക്കര്‍ തുറന്ന് ഇഡി പരിശോധിക്കുകയാണ്.
ഭാസുരാംഗന് പ്രസിഡന്റായിരിക്കെയാണ് കണ്ടല ബാങ്കില്‍ വന്‍ ക്രമക്കേട് നടന്നത്. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും മകന്റെ റസ്റ്ററന്റിലും ഇഡി പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച പുലർച്ചയാണ് ഇഡി സംഘം കണ്ടല ബാങ്കിൽ റെയ്ഡ് തുടങ്ങിയത്.
അഞ്ച് വാഹനങ്ങളിലായെത്തിയ സംഘം ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ വീടുകളിലാണ് ആദ്യം പരിശോധന തുടങ്ങിയത്. മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമായിരുന്നു പരിശോധന നടത്തിയത്.
ഭാസുരാംഗനെ പിന്നീട് കസ്റ്റഡിയിലെടുത്ത് മാറനല്ലൂരിലെ ഭാസുരം എന്ന വീട്ടിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു.