ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു
Thursday, November 9, 2023 5:18 PM IST
കോഴിക്കോട്: കോഴിക്കോട്ട് ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളജിലെ ബിരുദ വിദ്യാർഥികളായ അസ്ലം, അർഷദ് എന്നിവരാണ് മരിച്ചത്.
മലപ്പുറം വേങ്ങര സ്വദേശികളാണ് ഇവർ. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ ഇപ്പോൾ കോഴിക്കോട് കെഎംസിടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ആനകല്ലുംപാറ വളവിലാണ് സംഭവം. മൂന്നുപേരും ഒരു സ്കൂട്ടറിലായിരുന്നു. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടമായി അമ്പത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലാക്കിയത്.