പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; കൗമാരക്കാർ അറസ്റ്റിൽ
Thursday, November 9, 2023 10:13 PM IST
റാഞ്ചി: ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അഞ്ച് കൗമാരക്കാർ അറസ്റ്റിൽ. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.
സെറൈകെല-ഖർസ്വാൻ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. 16കാരിയാണ് പീഡനത്തിനിരയായത്.
പെൺകുട്ടിയുടെ രക്ഷിതാക്കൾ ബുധനാഴ്ച ഇതു സംബന്ധിച്ച് പരാതി നൽകിയതിന് മണിക്കൂറുകൾക്ക് ഉള്ളിൽ അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തതു.
നവംബർ ആറിന് വൈകുന്നേരമാണ് സംഭവം. പ്രതികൾക്കെതിരെ ഐപിസി, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.