ജമ്മുകാഷ്മീരിൽ സുരക്ഷാസേന ഭീകരനെ വധിച്ചു
Thursday, November 9, 2023 11:51 PM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാസേന ഭീകരനെ വധിച്ചു. ഷോപ്പിയാൻ ജില്ലയിലെ കാതോഹലൻ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്)ലെ അംഗത്തെയാണ് വധിച്ചത്. ഭീകരന്റെ പക്കൽ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.