തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യ്ക്ക് എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ അം​ഗീ​കാ​രം. ന​വ​കേ​ര​ള സ​ദ​സി​നു​ശേ​ഷ​മാ​യി​രി​ക്കും പു​നഃ​സം​ഘ​ട​ന. എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​തോ​ടെ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വും, തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലും മാ​റി, കെ.​ബി.​ഗ​ണേ​ഷ് കു​മാ​റും, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മ​ന്ത്രി​മാ​രാ​കും. ന​വ​കേ​ര​ള സ​ദ​സി​നു​ശേ​ഷം ഇ​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. അ​തേ​സ​യ​മം മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന തീ​യ​തി കൃ​ത്യ​മാ​യി അ​റി​യി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി ആ​വ​ശ്യ​പ്പെ​ട്ടു.

ന​വം​ബ​റി​ൽ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ര​ണ്ട​ര വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ്. മ​ന്ത്രി​സ​ഭ രൂ​പീ​ക​ര​ണ വേ​ള​യി​ലു​ണ്ടാ​യ ധാ​ര​ണ​പ്ര​കാ​രം ന​വം​ബ​ര്‍ 25ന​ക​മാ​ണ് മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ന​ട​ക്കേ​ണ്ട​ത്.

ന​വം​ബ​ര്‍ 18ന് ​ന​വ​കേ​ര​ള സ​ദ​സ് ആ​രം​ഭി​ക്കാ​നി​രി​ക്കേ ഇ​തി​നു മു​ന്‍​പ് പു​നഃ​സം​ഘ​ട​ന വേ​ണ​മെ​ന്ന് കാ​ട്ടി കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി, ​മു​ന്ന​ണി നേ​തൃ​ത്വ​ത്തി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.