വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാം: കർഷക ആത്മഹത്യയിൽ ഒഴിഞ്ഞുമാറി ഭക്ഷ്യമന്ത്രി
Saturday, November 11, 2023 11:50 AM IST
തിരുവനന്തപുരം: കുട്ടനാട്ടിൽ ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
കര്ഷകന് മറ്റ് വായ്പകള്‍ ഉണ്ടാകാം. ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാമെന്നും പിആര്‍എസ് വായ്പയുടെ തിരിച്ചടവിന്റെ പേരില്‍ ആരും ജീവനൊടുക്കാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിആര്‍എസ് വായ്പയുടെ പൂര്‍ണ ബാധ്യതതും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. അതിന്റെ പലിശയാണെങ്കിലും അതുമായി ബന്ധപ്പെട്ട തിരിച്ചടവിന്റെ കാര്യത്തിലായാലും ഇടപെടുന്നത് സര്‍ക്കാര്‍ തന്നെയാണെന്നും മന്ത്രി പറഞ്ഞു.
നെല്ല് സംഭരണം കഴിഞ്ഞ് അതിന്റെ നടപടികള്‍ എല്ലാ പൂര്‍ത്തിയായി റേഷന്‍ കടയിലുടെ അരി വിതരണം പൂര്‍ത്തിയായ ശേഷം മാത്രമാണ് കേന്ദ്രവിഹിതം ലഭിക്കുക. ആറുമാസം സമയമാണ് ഇതിനെടുക്കുക. കര്‍ഷകര്‍ക്ക് അത്രയും സമയം വൈകാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പിആര്‍എസ് വായ്പയിലൂടെ നെല്ല് സംഭരിച്ചാല്‍ ഉടന്‍ പണം നല്‍കുന്നതെന്നും ഇത്തവണയും പതിമൂന്നാം തീയതി മുതല്‍ പണം വിതരണം ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക ബാധ്യത എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. എങ്കിലും വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയിട്ടില്ല. വിലക്കയറ്റം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് നിശ്ചയിച്ചിട്ടില്ല. സാധാരണക്കാരന് ബാധ്യതയാവില്ലെന്നും സബ്സിഡി സാധനങ്ങൾക്ക് നിലവിൽ മാസം 50 കോടിയോളം കുടിശിക വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.