ദീപാവലി ആശംസ നേർന്ന് ഗവർണർ
Saturday, November 11, 2023 9:31 PM IST
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദീപാവലി ആശംസകൾ നേർന്നു.
ജനമനസുകളിൽ ആഘോഷത്തിന്റെ ആനന്ദം പകരാനും വർധിച്ച ഐക്യബോധവും സമഷ്ടിസ്നേഹവും കൊണ്ട് നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാനും ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കുമാറാകട്ടെ.
എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നുവെന്നും ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു.