കോട്ടയത്ത് യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
Sunday, November 12, 2023 10:00 AM IST
കോട്ടയം: മീനന്തറ ആറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളില്‍ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെയാണ് കാണാതായത്.
വിമലഗിരി പള്ളിക്ക് സമീപം എലിപുലിക്കാട്ട് കടവിലാണ് സംഭവം. വലിയ അടിയൊഴുക്കും ആഴവുമുള്ള പ്രദേശമാണിത്. അഗ്നിരക്ഷാ സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
പ്രദേശത്തെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഇയാള്‍.