കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു
Sunday, November 12, 2023 11:13 AM IST
ജയ്പുർ: രാജസ്ഥാനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. ബുണ്ടി ജില്ലയിൽ ദേശീയപാത 52ൽ ഹിന്ദോലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.
ഇന്ന് പുലർച്ചെയായിരുന്നു അപകടം. മധ്യപ്രദേശിലെ അഗർ-മാൽവ ജില്ലയിലെ ഗംഗുഖേഡി ഗ്രാമവാസികളായ ദേവി സിംഗ് (50), ഭാര്യ മാങ്കോർ കൻവാർ (45), സഹോദരൻ രാജാറാം (40), മരുമകൻ ജിതേന്ദ്ര (20) എന്നിവരാണ് മരിച്ചത്.
കാർ യാത്രികർ പുഷ്കറിലേക്ക് പോകുകയായിരുന്നു. പുലർച്ചെ 12.30ന് ഹിന്ദോലി ടൗണിൽ വച്ച് ഇവർ സഞ്ചരിച്ച കാർ ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മാങ്കോർ കൻവാറിനെ ഗരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.