ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം: പ്രതിഷേധവുമായി ജീവനക്കാര്‍; സര്‍വീസ് നിര്‍ത്തിവെച്ചു
Sunday, November 12, 2023 12:39 PM IST
കണ്ണൂർ: കണ്ണൂരിൽ ബസിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ജീവനക്കാര്‍. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് വടകര-തലശേരി റൂട്ടില്‍ സ്വകാര്യ ബസുകൾ സര്‍വീസ് നിര്‍ത്തിവെച്ചു.
ബസ് ഡ്രൈവറായ ജീജിത്തിന്റെ മരണത്തിന് ഉത്തരവാദികള്‍ക്കെതിരെ നടപടിവേണമെന്ന് ബസ് ജീവനക്കാർ ആവശ്യപ്പെട്ടു.
കാല്‍നട യാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ചതിനു പിന്നാലെ ഇറങ്ങിയോടിയ ഡ്രൈവർ ജീജിത്ത് ആണ് ട്രെയിന്‍ തട്ടി മരിച്ചത്. മനേക്കര സ്വദേശിയാണ് ജീജിത്ത്. വടകര-തലശേരി റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനാണ് അദ്ദേഹം
ശനിയാഴ്ച കണ്ണൂര്‍ തലശേരി പെട്ടിപ്പാലത്താണ് സംഭവം. പെട്ടിപ്പാലത്തുവച്ച് ബസ് കാല്‍നട യാത്രക്കാരനെ ഇടിക്കുകയായിരുന്നു.
സംഭവം നടന്നയുടനെ ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. തൊട്ടടുത്ത റെയില്‍വെ ട്രാക്കിലേക്കാണ് ബസ് ഡ്രൈവര്‍ ഓടിയത്. ട്രാക്കിലൂടെ ഓടുന്നതിനിടെയാണ് ഇതിലൂടെ കടന്നുപോവുകയായിരുന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു.