ഷിം​ല: പ​തി​വ് തെ​റ്റാ​തെ ദീ​പാ​വ​ലി ദി​ന​ത്തി​ൽ സൈ​നി​ക​ർ​ക്കൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഘോ​ഷം. ലെ​പ്ച​യി​ലെ ധീ​ര​സൈ​നി​ക​ർ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നെ​ത്തി​യ​പ്പോ​ൾ എ​ന്ന കു​റി​പ്പോ​ടെ മോ​ദി ത​ന്നെ​യാ​ണ് ചി​ത്രം എ​ക്സി​ൽ പ​ങ്കു​വ​ച്ച​ത്.

സൈ​നി​ക വ​സ്ത്രം ധ​രി​ച്ച് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം.



അ​ധി​കാ​ര​മേ​റ്റ​തു​മു​ത​ൽ, അ​തി​ർ​ത്തി​ക​ളി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന സു​ര​ക്ഷാ​സേ​ന​യ്‌​ക്കൊ​പ്പ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കു​ന്ന​ത്. 2014ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന വ​ർ​ഷം, ദീ​പാ​വ​ലി ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി സി​യാ​ചി​നി​ലെ സൈ​നി​ക​രെ സ​ന്ദ​ർ​ശി​ച്ചു. 2015ൽ ​പ​ഞ്ചാ​ബി​ലെ അ​തി​ർ​ത്തി​യി​ലും 2016ൽ ​ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ചൈ​നീ​സ് അ​തി​ർ​ത്തി​യി​ലും 2017ൽ ​കാ​ഷ്മീ​രി​ലെ ഗു​രെ​സ് സെ​ക്ട​റി​ലു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​പാ​വ​ലി ആ​ഘോ​ഷം.

2018 ദീ​പാ​വ​ലി​ക്ക് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​ർ​സി​ലി​ലാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. 2019ൽ ​ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പ​മു​ള്ള ര​ജൗ​രി​യി​ലാ​യി​രു​ന്നു. 2020 ദീ​പാ​വ​ലി​ക്ക് പ്ര​ധാ​ന​മ​ന്ത്രി ജ​യ്‌​സാ​ൽ​മീ​റി​ലെ ലോം​ഗേ​വാ​ല​യും 2021ൽ‌ ​ജ​മ്മു കാ​ഷ്മീ​രി​ലെ നൗ​ഷേ​ര​യും സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ദീ​പാ​വ​ലി​ക്ക് കാ​ർ​ഗി​ലി​ലാ​യി​രു​ന്നു മോ​ദി​യു​ടെ ആ​ഘോ​ഷം.