കോട്ടയത്തും മുഖ്യനെ കരിങ്കൊടി കാണിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
Sunday, November 12, 2023 2:17 PM IST
കോട്ടയം: കോട്ടയത്തും മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച രണ്ട് പേര് കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ഫ്രാന്‍സിസ് മരങ്ങാട്ടുപിള്ളി, അഡ്വ.ജിന്സണ് ചെറുമല എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തത്.
കോട്ടയം കുറവിലങ്ങാട് വച്ചാണ് ഇവര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചത്. സ്ഥലത്ത് മുഖ്യമന്ത്രി എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തേ കൊച്ചിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു.