ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് അപകടം; രണ്ട് പേരെ കാണാതായി
Sunday, November 12, 2023 2:28 PM IST
ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. 301 കോളനിയിലെ ഗോപി(50), സജീവന്(45) എന്നിവരെയാണ് കാണാതായത്.
ആനയിറങ്കല്‍ ഭാഗത്തുനിന്ന് താമസസ്ഥലമായ കോളനിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനേ തുടര്‍ന്ന് അഗ്നിരക്ഷാ സേന സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.