മീനന്തറയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Sunday, November 12, 2023 2:39 PM IST
കോട്ടയം: മീനന്തറയാറ്റില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ജോയൽ വില്യംസ്(21) ആണ് മരിച്ചത്.
അഗ്നിരക്ഷാ സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വിമലഗിരി പള്ളിക്ക് സമീപം എലിപുലിക്കാട്ട് കടവിലാണ് സംഭവം. മറ്റ് രണ്ട് പേർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു.
പ്രദേശത്തെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജോയൽ. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.