പ്രസാദിന്റെ കുടുംബത്തെ സഹായിക്കുന്നത് പരിഗണനയിലെന്ന് ആലപ്പുഴ കളക്ടർ
Sunday, November 12, 2023 7:38 PM IST
ആലപ്പുഴ: കടക്കെണിമൂലം കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് ആലപ്പുഴ ജില്ലാ കളക്ടർ. ഇതുസംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും കുടുംബത്തെ സന്ദർശിച്ചശേഷം കളക്ടർ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 12നാണ് കളക്ടർ ജോൺ വി. സാമുവൽ തകഴിയിൽ പ്രസാദിന്റെ വീടിലെത്തിയത്. തുടർന്ന് ഭാര്യ ഓമനയോടും ബന്ധുക്കളോടും അദ്ദേഹം സംസാരിച്ചു. കുടുംബം പ്രത്യേകിച്ച് തന്നോട് ഒന്നും ആവശ്യപ്പെട്ടില്ലെന്നും കുടുംബത്തെ സഹായിക്കുന്ന കാര്യത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകിയെന്നും ജില്ലാ കളക്ടർ പറഞ്ഞു.