പ്രസാദിന്റെ മരണം വിഷം ഉള്ളിൽ ചെന്നുതന്നെ; പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Sunday, November 12, 2023 10:11 PM IST
ആലപ്പുഴ: കടക്കെണിമൂലം കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം വിഷം ഉള്ളിൽ ചെന്നാണെന്ന പ്രാഥമിക നിഗമനം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശരിയെന്നു തെളിഞ്ഞു.
തിരുവല്ല താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം പ്രാഥമിക വിരങ്ങളാണ് പുറത്തു വന്നത്. ഏതുതരം വിഷം തുടങ്ങിയ വിശദ പരിശോധനയ്ക്കായി സാമ്പിളുകൾ രാസപരിശോധന നടത്തും. സാമ്പിളുകളുടെ വിശദ പരിശോധന റിപ്പോർട്ട് ലഭിച്ചതിനുശേഷമാവും അന്തിമ റിപ്പോർട്ട് തയാറാക്കുക.