പാളം മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് വന്നു; വയോധികൻ രക്ഷപ്പെട്ടത് അദ്ഭുതകരമായി
Monday, November 13, 2023 12:55 AM IST
മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിൻ ഇടിക്കാതെ വയോധികന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒറ്റപ്പാലം സ്വദേശിയാണ് വന്ദേഭാരത് എക്സ്പ്രസിനു മുന്പിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലൂടെ വന്ദേ ഭാരത് ട്രെയിന്‍ കടന്ന് പോകുന്ന സമയത്താണ് ഇയാള്‍ ട്രാക്ക് മുറിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറിയത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.
റെയില്‍വേ സ്റ്റേഷനിലുള്ള ഒരു യാത്രക്കാരന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.