മംഗളൂരു: ഉഡുപ്പിയിൽ യുവാവിന്‍റെ ആക്രണത്തിനിരയായ 70കാരിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഹസീനയുടെ ഭർതൃമാതാവാണ് ഹാജിറ (70). ഹസീനയെയും മൂന്നു മക്കളെയും പ്രതി ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് ഹാജിറയ്ക്കും കുത്തേറ്റതെന്നും വയറ്റിൽ നിരവധി തവണ കുത്തേറ്റ ഹാജിറ വീട്ടിലെ ടോയ്ലറ്റിൽ അഭയം തേടുകയായിരുന്നുവെന്നും ഉഡുപ്പി പോലീസ് വ്യക്തമാക്കി.

ടോയ്ലറ്റിന്‍റെ വാതിൽ അകത്ത് നിന്നും പൂട്ടിയ ഹാജിറ പോലീസ് വന്നപ്പോഴും വാതിൽ തുറക്കാൻ ഭയപ്പെട്ടു. ഒടുവിൽ പോലീസ് ബലമായി വാതിൽ തുറന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹാജിറ ഇപ്പോഴും ഐസിയുവിലാണ്.

കൊ​ല​പാ​ത​കം ന​ട​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ത​ന്നെ​യാ​ണ് പ്ര​തി വീ​ട്ടി​ൽ വ​ന്ന​തെ​ന്നും മോ​ഷ​ണം ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യം ഇ​യാ​ൾ​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും അന്വേഷണസംഘം വ്യക്തമാക്കി. കൃ​ത്യം ന​ട​ന്ന വീ​ട്ടി​ൽ നി​ന്നും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളൊ​ന്നും മോ​ഷ​ണം പോ​യി​ട്ടി​ല്ല. ഞാ‌​യ​റാ​ഴ്ച രാ​വി​ലെ 8.30നും ​ഒ​ന്പ​തി​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.

പ്ര​വാ​സി​യാ​യ നൂ​ര്‍ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ഹ​സീ​ന (46), മ​ക്ക​ളാ​യ അ​ഫ്സാ​ന്‍(23), അ​സീം(14), അ​യ​നാ​സ്(20) എ​ന്നി​വ​രെ​യാ​ണ് കൊ​ല്ല​പ്പെ‌​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​ന്നെ പ്ര​തി​യെ പ​റ്റി ല​ഭ്യ​മാ​യ സൂ​ച​ന​ങ്ങ​ൾ പോ​ലീ​സ് ന​ൽ​കി​യി​രു​ന്നു.

കൊ​ല​യ്ക്ക് പി​ന്നി​ൽ മാ​സ്‌​ക് ധ​രി​ച്ചെ​ത്തി​യ ഒരളാണെന്നും ഇ​യാ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ഉ​ഡു​പ്പി എ​സ്പി അ​രു​ണ്‍ കു​മാ​ര്‍ പ​റ​ഞ്ഞു. കൃ​ത്യം ന​ട​ത്താ​നു​ള്ള കാ​ര​ണം വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണോ എ​ന്ന​ത് സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

മാ​സ്ക് ധാ​രി​യാ​യ വ്യ​ക്തി ഓ​ട്ടോ​യി​ലാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് വ​ന്ന​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ളെ കൊ​ണ്ടു​വി​ട്ട ഓ​ട്ടോ ഡ്രൈ​വ​ർ ശ്യാ​മി​ന്‍റെ മൊ​ഴി​യും രേ​ഖ​പ്പെ‌​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ​ന്ന് ക​രു​തു​ന്ന ആ​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘം പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്.