സാങ്കേതിക തകരാര്‍; കരിപ്പൂര്‍-ദോഹ ഖത്തര്‍ എയര്‍വെയ്സ് വൈകുന്നു
Monday, November 13, 2023 10:37 AM IST
കോഴിക്കോട്: കരിപ്പൂര്‍-ദോഹ ഖത്തര്‍ എയര്‍വെയ്സ് വിമാനം വൈകുന്നു. പുലര്‍ച്ചെ 3.30ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനത്തില്‍ കയറിയ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. വിമാനം എപ്പോള്‍ പുറപ്പെടുമെന്നത് സംബന്ധിച്ച് അധികൃതര്‍ ഒരു അറിയിപ്പും നല്‍കിയിട്ടില്ല.
യാത്രക്കാര്‍ വിമാനത്താവളത്തില്‍ തുടരുകയാണ്.