ഡേവിഡ് കാമറൂൺ തിരിച്ചെത്തി; ഋഷി സുനാക് മന്ത്രിസഭയിൽ വിദേശകാര്യ സെക്രട്ടറി
Monday, November 13, 2023 6:08 PM IST
ലണ്ടൻ: ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ജയിംസ് കാമറൂൺ വീണ്ടും സർക്കാരിലേക്ക്. വിദേശകാര്യ സെക്രട്ടറിയായി ആണ് അദ്ദേഹത്തെ നിയമിച്ചത്. നിലവിലെ വിദേശകാര്യമന്ത്രി ജയിംസ് ക്ലെവര്‍ലിയെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് കാമറൂണിന്റെ നിയമനം.
ഋഷി സുനാകിന്റെ മന്ത്രിസഭ പുനഃസംഘടന തുടരുന്നതിനിടെ രണ്ട് ജൂനിയർ മന്ത്രിമാർ സർക്കാരിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ദീർഘകാലം സേവനമനുഷ്ഠിച്ച സ്കൂൾ മന്ത്രി നിക്ക് ഗിബ് താൻ രാജിവെക്കുകയാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ എംപി സ്ഥാനം ഒഴിയുമെന്നും പ്രഖ്യാപിച്ചു. അതേസമയം, ആരോഗ്യമന്ത്രി എന്ന സ്ഥാനം താൻ ഉപേക്ഷിച്ചതായി നീൽ ഒബ്രിയൻ പറഞ്ഞു.
2010 മുതൽ 2016 വരെയാണ് കാമറൂൺ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 2005 മുതൽ 2016 വരെ കൺസർവേറ്റീവ് പാർട്ടിയുടെ ലീഡർ ആയിരുന്നു. 2005 മുതൽ 2010 വരെ പ്രതിപക്ഷ നേതാവായും സേവനമനുഷ്ഠിച്ചു.
അന്താരാഷ്ട്ര രംഗത്തെ കാമറൂണിന്റെ അനുഭവസമ്പത്ത് ബ്രിട്ടന് ഗുണകരമാകുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ വിലയിരുത്തല്‍.