മ­​ല­​പ്പു­​റം: മ­​മ്പാ­​ട് ഓ­​ടാ­​യി­​ക്ക­​ലി​ല്‍ കാ­​ട്ടാ­​ന­​യു­​ടെ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ടാ­​പ്പിം­​ഗ് തൊ­​ഴി­​ലാ­​ളി­​ക്ക് പ­​രി​ക്ക്. ചേ​ര്‍­​പ്പു­​ക­​ലി​ല്‍ രാ­​ജ­​നാ­​ണ് പ­​രി­​ക്കേ­​റ്റ​ത്.

ഇ­​യാ­​ളു­​ടെ കാ­​ല് ഒ­​ടി­​ഞ്ഞ് തൂ​ങ്ങി­​യ നി­​ല­​യി­​ലാ­​ണ്. രാ​ജ­​നെ മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­​യി­​ട്ടു​ണ്ട്.

പു­​ല​ര്‍­​ച്ചെ മൂ­​ന്ന­​ര­​യ്­​ക്കാ­​ണ് സം­​ഭ​വം. ടാ­​പ്പിം­​ഗ് ന­​ട­​ത്തു­​ന്ന­​തി­​നി­​ടെ അ­​പ്ര­​തീ­​ക്ഷി­​ത­​മാ​യി കാ​ട്ടാ­​ന ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഇ­​രു­​ട്ടാ­​യ­​തി­​നാ​ല്‍ ആ­​ന­​യു­​ടെ സാ­​ന്നി​ധ്യം തി­​രി­​ച്ച­​റി­​യാ­​നാ­​യി​ല്ല.

പി­​ന്നീ­​ട് നാ­​ട്ടു­​കാ­​രെ­​ത്തി­​യാ­​ണ് ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­​യ​ത്.