വിദ്യാര്‍ഥി ക്ലാസ്മുറിയില്‍ പെപ്പര്‍ സ്പ്രേ ഉപയോഗിച്ചു; സഹപാഠികള്‍ ആശുപത്രിയില്‍
Tuesday, November 14, 2023 12:18 PM IST
കണ്ണൂര്‍: വിദ്യാര്‍ഥി ക്ലാസ്മുറിയില്‍ പെപ്പര്‍ സ്പ്രേ ഉപയോഗിച്ചു. പയ്യന്നൂര്‍ തായിനേരി എസ്എബിടിഎം സ്കൂളിലാണ് സംഭവം.
പെപ്പര്‍ സ്പ്രേ ഉപയോഗിച്ചതിനേ തുടര്‍ന്ന് മറ്റ് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യവും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.