ആനയിറങ്കൽ ജലാശയത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
Wednesday, November 15, 2023 8:40 AM IST
ഇടുക്കി: ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. 301 ആദിവാസി കോളനിയിലെ താമസക്കാരനായ ഗോപി നാഗന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്.
ഗോപിക്കൊപ്പം ഉണ്ടായിരുന്ന സജീവന്റെ മൃതദേഹം ഇതുവരെയും കണ്ടെത്താനായില്ല. ഞായറാഴ്ചയാണ് വള്ളം മറിഞ്ഞ് ഇരുവരെയും കാണാതായത്.
ആനയിറങ്കൽ ഭാഗത്തു നിന്നും 301 കോളനിയിലേയ്ക്ക് വരുന്നതിനിടെ ഇവർ സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു.