രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎ അന്തരിച്ചു
Wednesday, November 15, 2023 4:26 PM IST
ജയ്പുർ: രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎയും മുൻമന്ത്രിയുമായ ഗുർമീത് സിംഗ് കൂനാർ(75) അന്തരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വരുന്ന രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയുമാണ് അദേഹം.
കരൺപൂർ നിയമസഭാ മണ്ഡലത്തിലെ പ്രതിനിധിയായിരുന്നു ഗുർമീത് സിംഗ് കൂനാർ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈ മാസം 12-ാം തീയതിയാണ് ഗുർമീത് സിംഗിനെ എയിംസിൽ പ്രവേശിപ്പിച്ചത്.
കരൺപൂരിൽ നിന്നും മൂന്ന് പ്രാവശ്യം എംഎൽഎ ആയ വ്യക്തിയാണ് ഗുർമീത് സിംഗ്. അദ്ദേഹത്തിന്റെ മരണത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അനുശോചിച്ചു.