കണ്ണൂരിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
Wednesday, November 15, 2023 10:15 PM IST
കണ്ണൂർ: കണ്ണപുരം പാലത്തിന് സമീപം ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വടകര സ്വദേശി ബിന്ദു ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് പയ്യങ്ങാടിയിലേക്ക് പോയ ബസിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.