പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചു
Wednesday, November 15, 2023 11:16 PM IST
കറാച്ചി: പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്. പേസര്‍ ഷഹീര്‍ അഫ്രീദി ട്വന്റി20 ടീമിനെ നയിക്കും. ഷാന്‍ മസൂദാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍. അതേസമയം ഏകദിന ടീമിന്റെ നായകനെ പ്രഖ്യാപിച്ചിട്ടില്ല.
ബാബർ അസം പാക്കിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. ലോകകപ്പില്‍ ടീം സെമി കാണാതെ പുറത്തായതിനു പിന്നാലെയായിരുന്നു ബാബർ അസമിന്റെ ഈ തീരുമാനം.
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലേയും ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പിൻവാങ്ങുന്നതായി അസം അറിയിച്ചു.
കഠിനമായ തീരുമാനമാണെങ്കിലും സ്ഥാനമൊഴിയാൻ ശരിയായ സമയം ഇതാണെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ അസം കുറിച്ചു. 2019ലാണ് ബാബർ അസം പാക് ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്.
ലേകകപ്പില്‍ കളിച്ച ഒമ്പത് ഗ്രൂപ്പ് മത്സരങ്ങളില്‍ അഞ്ചും തോറ്റാണ് പാക്കിസ്ഥാന് പുറത്തായത്. ബാറ്റിങ്ങിലും കാര്യമായി തിളങ്ങാന്‍ ബാബറിനായിരുന്നില്ല.