എഐപിസി ചെയർമാൻ സ്ഥാനത്ത് നിന്നും ശശി തരൂരിനെ മാറ്റി
വെബ് ഡെസ്ക്
Thursday, November 16, 2023 1:26 AM IST
ന്യൂഡൽഹി : ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ (എഐപിസി) ചെയർമാൻ സ്ഥാനത്ത് നിന്നും കോൺഗ്രസ് നേതാവ് ശശി തരൂരിനെ മാറ്റി. അടുത്തിടെയാണ് അദ്ദേഹം കോൺഗ്രസ് പ്രവർത്തന സമിതിയംഗമായത്.
ഈ സാഹചര്യത്തിലാണ് മാറ്റമെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു. ഇപ്പോൾ പാർട്ടിയുടെ ഡാറ്റാ അനലിറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ തലവനായ പ്രവീൺ ചക്രവർത്തിയാണ് എഐപിസിയുടെ പുതിയ ചെയർമാൻ.
രാഷ്ട്രീയത്തിൽ താൽപ്പര്യമുള്ള പ്രൊഫഷണലുകൾക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2017ൽ ആണ് എഐപിസി ആരംഭിച്ചത്. രാഹുൽ ഗാന്ധിയുടെ ആശയത്തിൽ തുടങ്ങിയ എഐപിസിയുടെ സ്ഥാപക ചെയർമാനായിരുന്നു തരൂർ.