മലയോര ഹൈവേ: ഹൈക്കോടതി കമ്മീഷന് റിപ്പോര്‍ട്ട് നല്കി
Thursday, November 16, 2023 6:51 AM IST
കൊച്ചി: മലയോര ഹൈവേയുടെ അലൈന്മെന്റ് മാറ്റം സംബന്ധിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് കോടതിക്ക് ഇടക്കാല റിപ്പോര്‍ട്ട് നല്കി. ആറാം മൈലില്‍നിന്ന് ആരംഭിച്ചു കുറത്തികുടി മാങ്കുളം കല്ലാര്‍ വഴി ജനങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡ് ഉണ്ടെന്നു കമ്മീഷന് കണ്ടെത്തിയിരുന്നു.
അഭിഭാഷകയായ എസ്. സുജുനി കമ്മീഷന് റോഡിന്റെ ഭാഗമായ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു ജനങ്ങളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. റോഡ് യാത്രയ്ക്കായി തുറന്നുനല്‍കാനുള്ള ആവശ്യം പ്രദേശവാസികള്‍ ഉന്നയിച്ചു.
റോഡിന്റെ അലൈന്മെന്റ് മാറ്റം വരുത്തിയ നടപടി റദ്ദ് ചെയ്യണമെന്നും മാമലക്കണ്ടം കുറത്തിക്കുടി റോഡ് അടിയന്തരമായി തുറന്നുതരണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. റോഡ് ജനങ്ങള്‍ ഉപയോഗിച്ചിരുന്നതാണെന്നു വ്യക്തമാക്കി കുട്ടമ്പുഴ പഞ്ചായത്തും കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.