ഉപയോഗശൂന്യമായ 6.65 ലക്ഷം ടിന്‍ അരവണ നശിപ്പിക്കുന്നതില്‍ തീരുമാനമായില്ല; മന്ത്രിതല യോഗം ഉടന്‍
ഉപയോഗശൂന്യമായ 6.65 ലക്ഷം ടിന്‍ അരവണ നശിപ്പിക്കുന്നതില്‍ തീരുമാനമായില്ല; മന്ത്രിതല യോഗം ഉടന്‍
Thursday, November 16, 2023 7:26 AM IST
വെബ് ഡെസ്ക്
തിരുവനന്തപുരം: ശബരിമലയില്‍ ഉപയോഗശൂന്യമായ അരവണ എങ്ങനെ നശിപ്പിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ സെക്രട്ടറിതലത്തില്‍ സര്‍ക്കാര്‍ വിളിച്ചയോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെ ഉപയോഗശൂന്യമായ 6.65 ലക്ഷം ടിന്‍ അരവണ ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ തന്നെ സൂക്ഷിക്കേണ്ടി വരും.

ചര്‍ച്ചയിലുണ്ടായ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് മന്ത്രിതലത്തില്‍ യോഗം ചേരുമെന്നും അധികൃതര്‍ വ്യക്തമാക്കി. അരവണ നശിപ്പിക്കുന്നത് സംബന്ധിച്ച് യോഗം ചേരണമെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.


ഇത് പരിഗണിച്ചാണ് ചീഫ് സെക്രട്ടറി വി. വേണുവിന്‍റെ നിര്‍ദേശപ്രകാരം ദേവസ്വം കമീഷണര്‍, ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്-വനം വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ യോഗം ചേര്‍ന്നത്.

വ്യാഴാഴ്ചയാണ് ശബരിമലയില്‍ നട തുറക്കുന്നത്. സീസണ്‍ ആരംഭിച്ചതിനാല്‍ പഴയ അരവണ ഇവിടെ നിന്നും നീക്കം ചെയ്യാന്‍ ഇനിയും സമയമെടുത്തേക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<