കാഷ്മീരിലെ ബസപകടം; മരണം 39 ആയി
Thursday, November 16, 2023 11:03 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ദോഡ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേര് കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
17 പേരാണ് നിലവില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇവര്‍ ദോഡയിലെയും കിഷ്ത്വറിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ തുടരുകയാണ്.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ബത്തോട്ട്കിഷ്ത്വാര് ദേശീയ പാതയില്‍ അസാര് പ്രദേശത്തെ ട്രംഗലിന് സമീപം റോഡില്‍ നിന്ന് തെന്നി 300 അടി താഴേക്ക് ബസ് വീഴുകയായിരുന്നു.
ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് പരിക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹങ്ങളും ഇവിടെനിന്ന് പുറത്തെടുത്തത്.