തിരുവല്ലയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് വെട്ടേറ്റു; അക്രമി പിടിയില്‍
Thursday, November 16, 2023 2:48 PM IST
പത്തനംതിട്ട: തിരുവല്ലയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് വെട്ടേറ്റു. ബിജു വര്‍ഗീസ് എന്ന ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്.
പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കഞ്ചാവ് കേസിന്റെ ഉറവിടം തേടിപ്പോയപ്പോഴായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസം തിരുവല്ലയില്‍നിന്ന് എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതിയില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് കഞ്ചാവ് വിതരണം ചെയ്ത ആളുടെ വീട്ടില്‍ ഉദ്യോഗസ്ഥരെത്തിയത്.
ഇവിടെയെത്തിയ ഉടനെ ഇയാള്‍ വടിവാള്‍ കൊണ്ട് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഷിബു എന്നയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. എക്സൈസ് സംഘം വിവരം അറിയിച്ചതിനേ തുടര്‍ന്ന് തിരുവല്ല പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.