ഒഡീഷയിൽ സ്റ്റീൽ പ്ലാന്റ് ഫാക്ടറിയിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു
Friday, November 17, 2023 12:58 AM IST
ഭുവനേശ്വർ: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ സ്റ്റീൽ പ്ലാന്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു.
കുലുംഗ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കൗൺസിൽ ഏരിയയിലെ ശുഭ് ഇസ്പത് പ്രൈവറ്റ് ലിമിറ്റഡിലാണ് സംഭവം. സ്ഫോടനത്തിൽ പ്ലാന്റിന്റെ ഒരു ഭാഗം തകർന്നു.
ചിന്മയ ബെഹ്റ ആണ് മരിച്ചത്. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണ്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സംസ്ഥാന തൊഴിൽ വകുപ്പിന്റെ ഫാക്ടറി ആൻഡ് ബോയിലേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ബിഭു പ്രസാദ് പറഞ്ഞു.