മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ കല്ലേറ്; ഒരാള്‍ക്ക് പരിക്ക്
Friday, November 17, 2023 10:15 AM IST
ഭോപ്പാല്‍: മധ്യപ്രദേശില്‍ ധിമനിയില് വോട്ടെടുപ്പിനിടെ സംഘര്‍ഷം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
ധിമനി മണ്ഡലത്തിലെ 147, 148 പോളിംഗ് ബൂത്തുകള്‍ക്ക് സമീപമാണ് സംഭവം. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കല്ലേറുണ്ടാവുകയായിരുന്നു. പ്രദേശത്തെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു.
മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്നത്. 116 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേല്‍, ഫഗന്‍ സിംഗ് കുലസ്തെ, നരേന്ദ്ര സിംഗ് തോമര്‍ തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍.