കളമശേരി ബോംബ് സ്ഫോടനക്കേസ്; പ്രവീണിന്റെ സംസ്കാരം ശനിയാഴ്ച
Friday, November 17, 2023 8:10 PM IST
കൊച്ചി: കളമശേരി ബോംബ് സ്ഫോടനക്കേസില്‍ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ അന്തരിച്ച മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപിന്റെ മകന് പ്രവീണിന്റെ സംസ്കാരം ശനിയാഴ്ച. രാവിലെ ഒമ്പതിന് മൃതദേഹം മലയാറ്റൂരിലെ വീട്ടില്‍ എത്തിക്കും. 11 വരെ പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് 12 ന് കൊരട്ടി ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.
ഗുരുതരമായി പൊള്ളലേറ്റ പ്രവീണ്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 10.40 നാണ് മരിച്ചത്. ഇതോടെ കളമശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
സ്ഫോടനത്തില്‍ പൊള്ളലേറ്റ് പ്രവീണിന്റെ അമ്മ സാലി(45), സഹോദരി ലിബ്ന(12) എന്നിവര്‍ മരിച്ചിരുന്നു. ലിബ്ന സംഭവ ദിവസവും റീന കഴിഞ്ഞ 11 നുമാണ് മരിച്ചത്.
പ്രവീണിന്റെ മരണത്തോടെ ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് നഷ്ടമായത്. പ്രദീപിന്റെ മറ്റൊരു മകന് രാഹുലിനും സ്ഫോടനത്തില്‍ പൊള്ളലേറ്റിരുന്നു. ചികിത്സയിലായിരുന്ന രാഹുല്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.