കർണാടകയിൽ പ്രതിപക്ഷ നേതാവായി
Friday, November 17, 2023 11:22 PM IST
ബംഗളൂരു: കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസത്തിനുശേഷം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത് ബിജെപി. മുന്‍ ഉപമുഖ്യമന്ത്രിയായ ആര്. അശോകയെയാണ് ബിജെപി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്.
തര്‍ക്കങ്ങളെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ വൈകിയത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര, മുന്‍ മുഖ്യമന്ത്രിമാരായ ബി.എസ്. യെദിയൂരപ്പ, ബസവരാജ് ബൊമ്മെ എന്നിവര്‍ പങ്കെടുത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് പ്രതിപക്ഷ നേതാവിനെ തീരുമാനച്ചത്.
അശോക 2012 ജൂലൈ മുതല്‍ 2013 മേയ് വരെയാണ് കര്‍ണാടകയുടെ ഉപമുഖ്യമന്ത്രിയായിരുന്നത്.