തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ ടീ​മി​ലെ 12 പേ​രു​ടെ കാ​ലാ​വ​ധി വീ​ണ്ടും നീ​ട്ടി. ക​രാ​ര്‍ കാ​ലാ​വ​ധി ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് കൂ​ട്ടി നീ​ട്ടി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

വെ​ബ്‌​സൈ​റ്റി​ന്‍റെ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടേ​യും തു​ട​ര്‍ പ​രി​പാ​ല​നം അ​നി​വാ​ര്യ​മെ​ന്ന പ​രാ​മ​ര്‍​ശ​ത്തോ​ടെ​യാ​ണ് 12 അം​ഗ സം​ഘ​ത്തി​ന്‍റെ ക​രാ​ര്‍ കാ​ലാ​വ​ധി നീ​ട്ടി​യ​ത്.

പ്ര​തി​മാ​സം 6.67 ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ര്‍​ക്ക് ശ​മ്പ​ള​ത്തി​ന് മാ​ത്രം ചെ​ല​വാ​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വെ​ബ്‌​സൈ​റ്റും സോ​ഷ്യ​ല്‍ മീ​ഡി​യ ഹാ​ന്‍റി​ലു​ക​ളും പ​രി​പാ​ലി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ​താ​ണ് സം​ഘം.

ക​മ്പ്യൂ​ട്ട​ര്‍ അ​സി​സ്റ്റ​ന്‍റ് മു​ത​ല്‍ ടീം ​ലീ​ഡ​ര്‍ വ​രെ​യു​ള്ള 12 അം​ഗ​ങ്ങ​ളാ​ണ് ടീ​മി​ലു​ള്ള​ത്. ടി. ​മു​ഹ​മ്മ​ദ് യ​ഹി​യ​യാ​ണ് ടീം ​ലീ​ഡ​ര്‍. ടീം ​ലീ​ഡ​ര്‍​ക്ക് 75,000 രൂ​പ​യാ​ണ് പ്ര​തി​മാ​സ ശ​മ്പ​ളം.

ക​ണ്ട​ന്‍റ് മാ​നേ​ജ​ര്‍ സു​ദീ​പ് ജെ ​സ​ലീ​മി​ന് 70,000 രൂ​പ​യാ​ണ് വേ​ത​നം. സീ​നി​യ​ര്‍ വെ​ബ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ആ​ര്‍​കെ സ​ന്ദീ​പ്, സോ​ഷ്യ​ല്‍ മീ​ഡി​യ കോ​ഡി​നേ​റ്റ​ര്‍ ആ​ര്‍. വി​ഷ്ണു, ക​ണ്ട​ന്‍റ് സ്ട്രാ​റ്റ​ജി​സ്റ്റ് കെ. ​ഷ​ഫീ​ഖ് സ​ല്‍​മാ​ന്‍ എ​ന്നി​വ​ര്‍​ക്ക് 65,000 രൂ​പ വീ​ത​മാ​ണ് പ്ര​തി​ഫ​ലം.

ഡെ​ലി​വ​റി മാ​നേ​ജ​ര്‍ ത​സ്തി​ക​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന പി.​പി. അ​ജി​ത്തി​ന് 56000 രൂ​പ​യാ​ണ് ശ​മ്പ​ളം. റി​സ​ര്‍​ച്ച് ഫെ​ലോ ജി. ​ജി​തി​ന് 53000 രൂ​പ​യും ക​ണ്ട​ന്‍റ് ഡെ​വ​ല​പ്പ​ര്‍ അ​മ​ല്‍ ദാ​സി​നും ക​ണ്ട​ന്‍റ് അ​ഗ്ര​ഗേ​റ്റ​ര്‍ ര​ജീ​ഷ് ലാ​ല്‍ എ​ന്നി​വ​ര്‍​ക്ക് 53,000 രൂ​പ വീ​തം ല​ഭി​ക്കും.

ഡാ​റ്റ റി​പോ​സി​റ്റ​റി മാ​നേ​ജ​ര്‍​മാ​രാ​യ പി.​വി. ജ​യ​കു​മാ​റി​നും എ​സ്. ശൈ​ലേ​ഷ് കു​മാ​റി​നും 45,000 രൂ​പ വീ​തം ല​ഭി​ക്കും. ക​മ്പ്യൂ​ട്ട​ര്‍ അ​സി​സ്റ്റ​ന്‍റ് പി. ​വൈ​ശാ​ഖി​ന് 22,290 രൂ​പ​യാ​ണ് പ്ര​തി​മാ​സം ല​ഭി​ക്കു​ക.

നേ​ര​ത്തെ 2022 മേ​യ് 16 മു​ത​ല്‍ ആ​റ് മാ​സ​ത്തേ​ക്കാ​യി​രു​ന്നു ഇ​വ​ര്‍​ക്ക് നി​യ​മ​നം ന​ല്‍​കി​യ​ത്. പി​ന്നീ​ട് 2022 ന​വം​ബ​ര്‍ 15 ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​പ്പോ​ള്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് കാ​ലാ​വ​ധി നീ​ട്ടു​ക​യു​മാ​യി​രു​ന്നു

2023 ന​വം​ബ​ര്‍ 15 ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​ര്‍​ക്ക് 2024 ന​വം​ബ​ര്‍ 15 വ​രെ വീ​ണ്ടും ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് കൂ​ടി കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കി​യ​ത്.