കാ​സ​ര്‍­​ഗോ­​ഡ്: മു​സ്‌​ലീം ലീ­​ഗ് സം​സ്ഥാ­​ന ജ­​ന­​റ​ല്‍ കൗ​ണ്‍­​സി​ല്‍ അം­​ഗം എ​ന്‍.​എ.​അ­​ബൂ­​ബ­​ക്ക​ര്‍ ന­​വ­​കേ­​ര­​ള സ­​ദ­​സി​ല്‍ പ­​ങ്കെ­​ടു­​ത്തു. കാ​സ​ര്‍­​ഗോ­​ഡ് മ­​ണ്ഡ­​ല­​ത്തി​ല്‍ ന­​ട­​ക്കു​ന്ന ന­​വ­​കേ­​ര­​ള സ­​ദ­​സി­​ന്‍റെ പ്ര​ഭാ​ത യോ­​ഗ­​ത്തി­​ലാ​ണ് അ­​ബൂ­​ബ­​ക്ക​ര്‍ എ­​ത്തി­​യ​ത്.

മുഖ്യമന്ത്രിയുടെ തൊട്ടടുത്ത ഇരിപ്പിടത്തിലാണ് ഇദ്ദേഹത്തിന് സ്ഥാനം നൽകിയത്. കാ­​സ​ര്‍­​ഗോ­​ഡ് ജി​ല്ല­​യി­​ലെ പ്ര​മു­​ഖ വ്യ­​വ­​സാ­​യി കൂ­​ടി­​യാ​ണ് അ­​ബൂ­​ബ­​ക്ക​ര്‍. പൗ­​ര­​പ്ര­​മു­​ഖ​ന്‍ എ­​ന്ന രീ­​തി­​യി­​ലാ­​ണ് ഇ​ദ്ദേ​ഹ​ത്തെ ക്ഷ­​ണി­​ച്ച­​തെ​ന്നും ക­​ക്ഷി രാ­​ഷ്­​ട്രീ­​യം നോ­​ക്കി­​യി­​ല്ലെ­​ന്നു­​മാ­​ണ് സം­​ഘ­​ട­​ക­​രു­​ടെ വി­​ശ­​ദീ­​ക­​ര​ണം.

അ­​തേ­​സ​മ­​യം പ്ര­​ഭാ­​ത­​യോ­​ഗ­​ത്തി​ല്‍ പൗ­​ര­​പ്ര­​മു­​ഖ­​രു­​മാ­​യു­​ള്ള ച​ര്‍­​ച്ച­​യ്­​ക്ക് ശേ­​ഷം രാ­​വി­​ലെ പ­​ത്ത­​ര­​യ്­​ക്ക് മു­​ഖ്യ­​മ​ന്ത്രി മാ­​ധ്യ­​മ​ങ്ങ­​ളെ കാ­​ണും. തു­​ട​ര്‍­​ന്ന് നാ­​യ​ര്‍­​മാ​ര്‍​മൂ­​ല മി­​നി സ്‌­​റ്റേ­​ഡി­​യ­​ത്തി​ല്‍ കാ​സ​ര്‍­​ഗോ­​ഡ് മ­​ണ്ഡ­​ല­​ത്തി­​ലെ സ​ദ­​സ് ന­​ട­​ക്കും.

വൈ­​കി­​ട്ട് മൂ­​ന്നി​ന് ഉ­​ദു­​മ­​യി​ലും നാ­​ല­​ര­​യ്­​ക്ക് കാ­​ഞ്ഞ­​ങ്ങാ​ടും ആ­​റ് മ­​ണി­​ക്ക് തൃ­​ക്ക­​രി­​പ്പൂ­​രു­​മാ­​ണ് പ­​രി­​പാ­​ടി ന­​ട­​ക്കു­​ക. തി­​ങ്ക­​ളാ​ഴ്­​ച ക­​ണ്ണൂ​ര്‍ ജി​ല്ല­​യി­​ലാ­​ണ് മ­​ന്ത്രി­​സം­​ഘം എ­​ത്തു­​ക.