ഗിൽ പുറത്ത്; ഇന്ത്യയ്ക്ക് ആദ്യവിക്കറ്റ് നഷ്ടം
Sunday, November 19, 2023 2:28 PM IST
അഹമ്മദാബാദ്: ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയുടെ ആദ്യവിക്കറ്റ് നഷ്ടമായി. ഓപ്പണർ ശുഭ്മൻ ഗിൽ ആണ് പുറത്തായത്. നാലു റൺസെടുത്ത ഗില്ലിനെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ആദം സാംപ പിടിച്ചു പുറത്താക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് രോഹിത് ശർമ നല്കിയത്. രണ്ടു സിക്സറും മൂന്നു ഫോറും ഹിറ്റ്മാന്റെ ബാറ്റിൽ നിന്ന് പിറന്നു.
നിലവിൽ അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 31 റൺസുമായി രോഹിത് ശർമയും ഒരു റൺസുമായി വിരാട് കോഹ്ലിയുമാണ് ക്രീസിൽ.