രോഹിതും ശ്രേയസും പുറത്ത്; ഇന്ത്യയ്ക്ക് ഞെട്ടൽ
Sunday, November 19, 2023 2:59 PM IST
അഹമ്മദാബാദ്: ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. റൺറേറ്റ് ഉയർത്തുന്നതിനിടെ നായകൻ രോഹിത് ശർമയും ശ്രേയസ് അയ്യറും പുറത്തായി. ഇതോടെ ഇന്ത്യയുടെ വിക്കറ്റ് വീഴ്ച മൂന്നായി.
31 പന്തിൽ മൂന്നു സിക്സറും നാലു ഫോറുമുൾപ്പെടെ 47 റൺസെടുത്ത രോഹിത് ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. മാക്സ്വെല്ലിന്റെ പന്തിൽ ട്രാവിസ് ഹെഡിന് ക്യാച്ച് നല്കി ഹിറ്റ്മാൻ മടങ്ങുകയായിരുന്നു.
പിന്നാലെയെത്തിയ ശ്രേയസ് അയ്യർ ബൗണ്ടറിയോടെ ഇന്നിംഗ്സ് ആരംഭിച്ചെങ്കിലും കമ്മിൻസിന്റെ പന്തിൽ ഇൻഗ്ലിസിന് ക്യാച്ച് നല്കി മടങ്ങി. നാലു റൺസായിരുന്നു ശ്രേയസിന്റെ സമ്പാദ്യം. നേരത്തെ നാലുറൺസെടുത്ത ഓപ്പണർ ശുഭ്മൻ ഗില്ലിനെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കിയിരുന്നു.
നിലവിൽ 11 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 26 റൺസുമായി വിരാട് കോഹ്ലിയും മൂന്നു റൺസുമായി കെ.എൽ. രാഹുലുമാണ് ക്രീസിൽ.