ലോകകപ്പ് മത്സരത്തിനിടെ സുരക്ഷാ വീഴ്ച; പലസ്തീന് ഷര്‍ട്ട് ധരിച്ചെത്തിയ യുവാവ് കളിക്കളത്തിലിറങ്ങി
Sunday, November 19, 2023 4:28 PM IST
അഹമ്മദാബാദ്: ഇന്ത്യ - ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ വൻ സുരക്ഷാ വീഴ്ച. പലസ്തീന് ഷര്‍ട്ട് ധരിച്ച ഗ്രൗണ്ടിലെത്തിയ യുവാവ് കോഹ്ലിയുടെ അടുത്തുവരെയെത്തി.
പലസ്തീന്റെ പതാകയുള്ള മാസ്കും യുവാവിന്റെ മുഖത്തുണ്ടായിരുന്നു. 14-ാം ഓവറിലായിരുന്നു സംഭവം. ക്രീസിലുണ്ടായിരുന്ന കോലിയുടെ തോളത്ത് യുവാവ് കൈയിട്ടപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി പിടിച്ചുമാറ്റി.