"ആറാം തന്പുരാക്കൻമാർ'; ലോകചാന്പ്യൻമാരായി ഓസീസ്
Sunday, November 19, 2023 9:22 PM IST
അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് കലാശപ്പോരാട്ടത്തിൽ ഇന്ത്യയെ കീഴടക്കി ഓസീസ് ചാന്പ്യൻമാർ. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം 43 ഓവറിൽ ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയുടെയും മാർനസ് ലബൂഷെയ്ന്റെ അർധ സെഞ്ചുറിയുടെയും പിൻവലത്തിൽ മറികടന്നു.
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ഓസീസ് ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവയ്ക്കുന്ന രീതിയിൽ പന്തെറിഞ്ഞ ഓസീസ് ബൗളർമാർ ഇന്ത്യയെ 240 റൺസിലൊതുക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് മുൻനിരയെ ഇന്ത്യൻ പേസർമാർ വരിഞ്ഞു മുറുക്കുന്ന കാഴ്ചയാണ് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ കണ്ടത്.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന മാർനസ് ലബൂഷെയ്ൻ ട്രാവിസ് ഹെഡ് സംഖ്യം ഓസീസിന് വിജയം സമ്മാനിക്കുകയായിരുന്നു.അർധ സെഞ്ചുറിയുമായി കോഹ്ലിയും(54) രാഹുലും (66) സ്കോർ ബോർഡ് ചലിപ്പിച്ചെങ്കിലും പിന്നീട് വന്ന ബാറ്റ്സ്മാൻമാർക്ക് ഓസീസ് പേസ് ആക്രമണത്തെ ചെറുക്കാൻ കഴിഞ്ഞില്ല.
ഓസ്ട്രേലിയായ്ക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും ഹെസൽവുഡും നായകൻ പാറ്റ് കമ്മിൻസ് രണ്ടും സാംബയും മാക്സവല്ലും ഒരോ വിക്കറ്റും നോടി. ഇന്ത്യൻ നിരയിൽ ആറ് ബാറ്റ്സ്മാൻമാർക്ക് രണ്ടക്കംകടക്കാൻ കഴിഞ്ഞില്ല.